
കൊച്ചി: ഐക്യകേരളത്തിന്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആര്. ശങ്കറിന്റെ പ്രതിമയോട് തിരുവനന്തപുരം കോര്പ്പറേഷന് കാണിച്ചത് തികഞ്ഞ അനാദരവും, അക്രമവുമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജയ്സണ്‍ ജോസഫ്. ആര് ശങ്കറിന്റെ പ്രതിമ സ്ഥാപിച്ച സ്ഥലത്ത് അതിക്രമിച്ച് കയറുകയും ശിലാഫലകം നശിപ്പിക്കുകയും പ്രതിമയെ വികൃതമാക്കുന്ന രീതിയില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുകയും ചെയ്തത് പ്രതിഷേധാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു. ആര് ശങ്കറിന്റെ 53 മത് ജന്മദിനത്തിന് തലേ ദിവസം തന്നെ അത്തരം അധിക്രമത്തിന് മുതിര്‍ന്ന കോര്പ്പറേഷന് ഭരണാധികാരികളോട് കാലം കണക്കു ചോദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആര് ശങ്കര്‍ പ്രതിമ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ ചാൾസ് ഡയസ് ടി എച്ച് അബ്ദുൽ ജബ്ബാർ സിജോ ജോസഫ് കെ എം കൃഷ്ണ ലാൽ വികെ മിനിമോൾ ആന്റണി ഫൈനും തറ കെ വി ജോൺസൺ ഹെൻട്രി ഹോസ്റ്റൽ വിവേക് ഹരിദാസ് ആൽബർട്ട് അമ്പലത്തിങ്കൽ ജോസഫ് അലക്സ് മിന്നാ വിവര ജിസ്മി ജെറാൾഡ് സക്കീർ തമ്മനം തുടങ്ങിയവർ നേതൃത്വം നൽകി
Photo Courtesy - Google







